മലയാളി യുവാവ് ഇസ്രയേലില്‍ മരിച്ച നിലയില്‍ ; എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തെന്ന് വിവരം

കല്പറ്റ: മലയാളി യുവാവിനെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയര്‍ ഗിവറായി ഇസ്രയേലില്‍ എത്തിയത്.

ജോലി ചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതേ വീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ജിനേഷിനെ കണ്ടെത്തിയത്.