
ടൊറന്റോ: കാനഡയിലെ ന്യൂഫൗണ്ട്‌ലാന്റിലെ ഡീർ തടാകത്തിന് സമീപം ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോട്ടയം സ്വദേശിയായ ഗൗതം സന്തോഷ് (27) ആണ് മരിച്ചത്. ജൂലൈ 26 ന് വൈകിട്ട് നടന്ന അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) സ്ഥിരീകരിച്ചു.
ഗൗതം സന്തോഷ് ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെൽറ്റ, കിസിക് ഏരിയൽ സർവേ ഇൻകോർപ്പറേറ്റഡിൽ ജോലി ചെയ്തിരുന്നു. അപകടത്തിൽ മരിച്ച ഇന്ത്യൻ പൗരന്റെ വിയോഗത്തിൽ കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുവാവിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകുന്നതിനായി കുടുംബാംഗങ്ങളുമായും കാനഡയിലെ പ്രാദേശിക അധികാരികളുമായും ബന്ധപ്പെടുന്നതായി കോൺസുലേറ്റ് അറിയിച്ചു.
അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.