
ന്യൂഡല്‍ഹി : പതിനഞ്ച് മണിക്കൂറോളം പത്രസമ്മേളനം നടത്തി റെക്കോര്‍ഡ് സൃഷ്ടിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു.
യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ റെക്കോര്‍ഡാണ് മുയിസു തകര്‍ത്തത്. 46കാരനായ മുയിസു ശനിയാഴ്ച രാവിലെ 10:00 മണിക്ക് (പ്രാദേശിക സമയം,) ആരംഭിച്ച മാരത്തണ്‍ പത്രസമ്മേളനം 14 മണിക്കൂറും 54 മിനിറ്റും നീണ്ടുനിന്നു. പ്രാര്‍ത്ഥനകള്‍ക്കായി ചെറിയ ഇടവേളകള്‍ മാത്രമാണ് മുയിസു ഇതിനിടയിലെടുത്തത്.
പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് മുയിസു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് തുടര്‍ച്ചയായി മറുപടി നല്‍കിയെന്ന് പ്രസിഡന്റിന്റെ ഓഫിസ് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.
സെലെന്‍സ്‌കി 2019 ഒക്ടോബറില്‍, 14 മണിക്കൂര്‍ നീണ്ട പത്രസമ്മേളനം നടത്തി റെക്കോര്‍ഡ് നേടിയിരുന്നു.