
ന്യൂഡൽഹി : തിങ്കഴാഴ്ച വൈകുന്നേരം ഡൽഹിയെ നടുക്കിയ സ്ഫോടനത്തിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ദുഖം രേഖപ്പെടുത്തി. ദുഃഖിതരായ കുടുംബങ്ങൾക്ക് തങ്ങളുടെ ഹൃദയംഗമമായ അനുശോചനവും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും എക്‌സിലെ ഒരു പോസ്റ്റിൽ മാലദ്വീപ് പ്രസിഡന്റ് പറഞ്ഞു.
” ഡൽഹിയിലെ ചെങ്കോട്ടയിൽ ഉണ്ടായ സ്ഫോടനത്തിലെ ജീവഹാനിയിൽ മാലദ്വീപ് പ്രസിഡന്റ് അഗാധമായി ദുഃഖിക്കുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനവും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന ആശംസകളും. ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങളോടും ഇന്ത്യാ സർക്കാരിനോടും മാലിദ്വീപ് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.”
Maldives President Muizzu expresses condolences over Delhi blast.













