
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. മുർഷിദാബാദിൽ വഖഫിനെതിരായ പ്രതിഷേധം കലാപത്തിലേക്ക് കടന്നതിന് പിന്നാലെയാണ് മമത ബാനർജിയുടെ പ്രഖ്യാപനം. നിങ്ങളുടെ ഭൂമി ആരും തട്ടിയെടുക്കില്ലെന്നും ബംഗാളിൽ ഒന്നും നടക്കാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം വഖഫ് നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ബംഗാളിലെ മുർഷിദാബാദിൽ നടന്ന പ്രതിഷേധമാണ് വൻ അക്രമത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെയാണ് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ഭൂമി ആരും കൈയേറില്ലന്നും സർക്കാർ സംരക്ഷണം തുടരുമെന്നും മമത വ്യക്തമാക്കി
മുർഷിദബാദിൽ സംഭവിച്ചത്
മുർഷിദാബാദിൽ പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങൾ അടക്കം കത്തിച്ചു. വീടുകൾക്കും കടകൾക്കും തീയിട്ടു. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 48 മണിക്കൂർ ഇന്റർനെറ്റും റദ്ദാക്കിയിരിക്കുകയാണ്. മുസ്ലീം പ്രീണന നയം തുടരുന്ന മമതാ ബാനര്‍ജി ബംഗാളിനെ ബംഗ്ലാദേശ് ആക്കാൻ ശ്രമിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു.