പുരസ്‌കാര നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി; ഇത് നീ അര്‍ഹിച്ച കിരീടം

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഒരു സപ്രവര്‍ത്തകന്‍ എന്നതിലുപരി എനിക്ക് സഹോദരനാണ് എനിക്ക് ലാല്‍. പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമായാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്‍. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഒരു നടന് മാത്രമല്ല, സിനിമയില്‍ ജീവിക്കുകയും അത് ജീവവായുവാക്കുകയും ചെയ്ത ഒരു യഥാര്‍ഥ കലാകാരന് ഉള്ളതാണ്. നിങ്ങളെ കുറിച്ച് സന്തോഷവും അഭിമാനവും. നീ ഈ കിരീടം അര്‍ഹിക്കുന്നുവെന്നും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കുറിച്ചു.

നടന്‍ നിര്‍മ്മാതാവ് സംവിധായകന്‍ എന്നീ നിലകളിലെല്ലാം മോഹന്‍ലാല്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സ്വര്‍ണ്ണ കമലം,പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. എല്ലാവര്‍ക്കും നന്ദി എന്ന് മോഹന്‍ ലാല്‍ പ്രതികരിച്ചു. കേരളത്തിൽ ആദ്യമായി 2004 ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിരുന്നു.

More Stories from this section

family-dental
witywide