പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ വീട്ടിലെത്തി മമ്മൂട്ടി

പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ വീട്ടിലെത്തി നടൻ മമ്മൂട്ടി. തിരക്കഥ കൊണ്ടും സംവിധാനം കൊണ്ടും അഭിനയം കൊണ്ടും മലയാള സിനിമയ്ക്ക് സുവർണ കാലം സമ്മാനിച്ച ശ്രീനിവാസനെ കാണാൻ ഭാര്യ സുൽഫത്തിനോടൊപ്പമാണ് മമ്മൂട്ടി എത്തിയത്. 40 വർഷത്തിലേറെ സൗഹൃദമാണ് മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ. ഭാര്യ വിമല,വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്.

ഇന്ന് രാവിലെയായിരുന്നു നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചത്. ഉച്ചയ്ക്ക് 1 മണിമുതൽ ആരംഭിച്ച എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ നിരവധി രാഷ്ട്രീയ- സാംസ്കാരിക – സിനിമ പ്രവർത്തകർ ആദരാഞ്ജലി അർപ്പിക്കാനെത്തി. ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ കണ്ടനാടുള്ള വീട്ടുവളപ്പിൽ നാളെ രാവിലെ 10 മണിക്കായിരിക്കുമെന്ന് സംവിധായകൻ രഞ്ജി പണിക്കർ അറിയിച്ചു.

Mammootty returns home to see his dear friend for the last time