മമ്മൂട്ടി- വിനായകൻ ചിത്രം; ‘കളങ്കാവൽ’ സിനിമയുടെ പുത്തൻ പോസ്റ്റർ പുറത്ത്

മമ്മൂട്ടി- വിനായകൻ ചിത്രമായ ‘കളങ്കാവൽ’ സിനിമയുടെ പുത്തൻ പോസ്റ്റർ പുറത്ത്. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനത്തിലൊരുങ്ങുന്ന ക്രൈം ഡ്രാമ ‘കളങ്കാവൽ’ നവംബർ 27- നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ന് വന്ന പോസ്റ്ററിൽ വിനായകനാണ്. നേരത്തെ വന്ന പോസ്റ്ററുകളെല്ലാം തന്നെ വലിയ നിഗൂഢതകളാണ് സമ്മാനിക്കുന്നത്.

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായി തിരിച്ചെത്തുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ വിനായകനും അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്. ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, രജീഷ വിജയൻ, ആർജെ സൂരജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. കേരളത്തിൽ ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.

ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും വലിയ ആവേശവും ആകാംഷയുമാണ് പ്രേക്ഷകർക്ക് നൽകുന്നത്. മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും ‘കളങ്കാവൽ’ എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ.

ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Mammootty-Vinayakan film; New poster of ‘Kalamkaval’ movie out

More Stories from this section

family-dental
witywide