
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ സന്ദർശിച്ച് മമ്മൂട്ടി. ഡൽഹിയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂറ്റിംഗിനിടെയാണ് ജോൺ ബ്രിട്ടാസ് എം.പിക്കൊപ്പം മമ്മൂട്ടി ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്. ഭാര്യ സുൽഫത്തും ജോൺ ബ്രിട്ടാസ് എം പിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. സന്ദർശനത്തിന്റെ വിവരങ്ങൾ ബ്രിട്ടാസ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/share/1G9YuZAPtb
ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. പുതിയ ചിത്രത്തെക്കുറിച്ചും ഡൽഹിയിലെ ഷൂട്ടിങ്ങിനെക്കുറിച്ചും ഉപരാഷ്ട്രപതി മമ്മൂടിയോട് ചോദിച്ചറിഞ്ഞു. വെള്ളിയാഴ്ച മോഹൻലാലും ഡൽഹിയിൽ ഷൂട്ടിങിനെത്തും.