മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് മമ്മൂട്ടി ചിത്രം; 4K ദൃശ്യമികവുമായി “അമരം” നാളെ തീയറ്ററുകളിലേക്ക്

മെഗാസ്റ്റാർ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം അമരം 4 K ദൃശ്യമികവിൽ നാളെ വീണ്ടും ലോകമെമ്പാടുമുള്ള തീയറ്ററുകളിലേക്ക്. ഭരതൻ – ലോഹിതദാസ് കൂട്ടുകെട്ടിൽ പിന്നെ ചിത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു. ഭരതൻ്റെ സംവിധാന മികവിൽ മമ്മൂട്ടി, മുരളി, അശോകൻ, മാതു, കെപിസിസി ലളിത തുടങ്ങിയവർ മത്സരിച്ചഭിനയിച്ച ചിത്രമാണ്. 1991-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ കെ.പി.എ.സി. ലളിതയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി. മധു അമ്പാട്ടാണ് ഛായാഗ്രാഹകന്‍. ബാബു തിരുവല്ലയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.

ഭരതനും ലോഹിതദാസും ഇല്ലാതെ അമരം റീ-റിലീസ് ചെയ്യുമ്പോൾ കൊച്ചിയിൽ നടക്കുന്ന ആദ്യ ഷോ കാണാൻ തിയേറ്ററിൽ സംവിധായകൻ ഭരതന്റെ മകനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും, തിരക്കഥാകൃത്ത് ലോഹിതദാസിന്റെ മക്കൾ, ചിത്രത്തിന്റെ പ്രൊഡ്യൂസർ ബാബു തിരുവല്ല, മമ്മൂക്ക ഫാൻസ് തുടങ്ങിയവരും എത്തും. രാവിലെ 9.45നാണ് ഷോ തുടങ്ങുന്നത്.

Mammootty’s all-time hit Malayalam film; “Amaram” hits theaters tomorrow with 4K visuals

More Stories from this section

family-dental
witywide