
തൃശൂർ: ജപ്പാനിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയ കേസിൽ തൃശൂർ ചിറ്റിശ്ശേരി കരയാം വീട്ടിൽ വിനോദിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ജപ്പാനിലെ കമ്പനിയിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. തൃക്കൂർ സ്വദേശിയിൽ നിന്നാണ് പണം തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ പണം കൈമാറിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലിയും പണവും ലഭിക്കാതായതോടെ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു. 2024 ൽ അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇരിങ്ങാലക്കുട, കാട്ടൂർ, കൊടുങ്ങല്ലൂർ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. റിമാൻഡിലായിരുന്ന വിനോദ് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.
Man arrested for Job fraud in Thrissur