
ബെംഗളൂരു: ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ബെംഗളൂരുവില്‍ യുവാവ് പിടിയില്‍. ഭാര്യയുടെ തല അറുത്തുമാറ്റി സ്‌കൂട്ടറിന് മുന്നില്‍ വെച്ച് വണ്ടിയോടിച്ചു പോവുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. ബെംഗളുരുവിലെ അനേക്കലിനടുത്തുള്ള ചന്ദാപുരയിലാണ് ഇന്നലെ രാത്രിയാണ് അരും കൊല നടന്നത്.
രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവ് സ്‌കൂട്ടറോടിച്ച് പോകുന്നത് ബീറ്റ് പൊലീസ് കാണുകയും തുടര്‍ന്ന് ചന്ദാപുര – അനേക്കല്‍ റോഡില്‍ വെച്ച് ഇയാളെ പൊലീസുകാര്‍ തടഞ്ഞ് നിര്‍ത്തുകയുമായിരുന്നു. സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡിന് മുകളില്‍ ഒരു സ്ത്രീയുടെ തലയാണ് പൊലീസ് കണ്ടത്. തുടര്‍ന്ന് യുവാവ് താന്‍തന്നെയാണ് ഭാര്യയുടെ തല വെട്ടിയെടുത്തതെന്ന് പൊലീസിനോട് സമ്മതിച്ചു. വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ചാണ് യുവതിയുടെ തല വെട്ടിയെടുത്തതെന്നാണ് യുവാവ് നല്‍കിയ മൊഴി.
ഹെബ്ബഗൊഡി സ്വദേശി മാനസ (26) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ശങ്കര്‍ ആണ് അറസ്റ്റിലായത്. ദമ്പതികള്‍ക്ക് മൂന്നു വയസുള്ള കുട്ടിയുണ്ട്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയുണ്ടായ വഴക്കിലാണ് കൊലപാതകമെന്നും യുവാവ് പറയുന്നു.