ബുർഖ ധരിച്ചില്ല; ഭാര്യയെയും പെൺമക്കളെയും കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ട് യുവാവ്, സംഭവം യുപിയിൽ

ന്യൂഡൽഹി : മതപരമായ വസ്ത്രമായ ബുർഖ ധരിക്കാത്തതിന് യുപിയിലെ യുവാവ് ഭാര്യയെയും പെൺമക്കളെയും കൊന്ന് വീട്ടിൽ കുഴിച്ചിട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഷംലിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ഫാറൂഖ് എന്ന 35 കാരൻ, ഭാര്യ താഹിറ (35), രണ്ട് പെൺമക്കളായ ഷരീൻ (14), അഫ്രീൻ (6) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂവരേയും കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞതിന് ശേഷമാണ് കൊലപാതക വിവരം പുറത്തുവന്നത്. ചൊവ്വാഴ്ച ഗ്രാമത്തലവൻ അവരെ കാണാതായതായെന്ന് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും, തുടർന്ന് അവർ നടത്തിയ അന്വേഷണത്തിലാണ് ചുരുളഴിഞ്ഞത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഫാറൂഖിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിൽ, ഫാറൂഖ് കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ വീട്ടിൽ കുഴിച്ചിട്ടതായി ഇയാൾത്തന്നെ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി മൂന്ന് മൃതദേഹങ്ങൾ കുഴിച്ചെടുത്തു.

ഫാറൂഖും ഭാര്യയും തമ്മിലുണ്ടായ തർക്കത്തിനിടെ ദേഷ്യത്തിൽ ഭാര്യ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഇത് തന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും ഫാറൂഖ് പൊലീസിനോട് പറഞ്ഞു. ഫാറൂഖിനെ കസ്റ്റഡിയിലെടുക്കുകയും, മൂന്ന് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച ഒരു പിസ്റ്റളും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Man kills wife and daughters for not wearing burqa, buries them in UP house

More Stories from this section

family-dental
witywide