
ഡെറാഡൂണ്‍: ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പ്രധാന ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടുകളിലാണ് തിക്കും തിരക്കുമുണ്ടായത്. വൈദ്യുതാഘാതമേറ്റതായുള്ള അഭ്യൂഹങ്ങള്‍ ജനക്കൂട്ടത്തില്‍ പരിഭ്രാന്തി പരത്തുകയായിരുന്നുവെന്നും ഇത് തിക്കിലും തിരക്കിലും കലാശിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം, വളരെ വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.