
ചണ്ഡീഗഡ്: പാരീസ് ഒളിമ്പിക് മെഡല്‍ ജേതാവായ ഷൂട്ടിങ് താരം മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് മനുവിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു. മുത്തശ്ശി സാവിത്രി ദേവി (70), ഹരിയാന റോഡ്വേസില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന അമ്മാവന്‍ യുധ്വീര്‍ (50) എന്നിവരാണ് മരിച്ചത്.
ഹരിയാനയിലെ ചര്‍ഖി ദാദ്രിയിലെ ബൈപാസ് റോഡിലായിരുന്നു അപകടം. സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു, അപകടത്തിന് ശേഷം കാര്‍ ഡ്രൈവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ) സുരേഷ് കുമാര്‍ പറഞ്ഞു.