മാവോയിസ്റ്റ് വേട്ട; ബിജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢ്: വീണ്ടും ഛത്തീസ്ഗഢിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകൾ ഏറ്റുമുട്ടി. ബിജാപൂർ ജില്ലയിൽ ഇന്നലെ ഉണ്ടായ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ടുപേർ സ്ത്രീകളാണ്. സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിൽ ഇടയ്ക്കിടെ ഇന്നലെ വൈകുന്നേരം മുതൽ വെടിവയ്പ്പ് നടക്കുന്നുണ്ടായിരുന്നു.

റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്ക് മാറിയുള്ള മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണ് തിരച്ചിൽ നടത്തുന്നതിനായി സുരക്ഷാ സേന സംയുക്ത സംഘത്തെ അയച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ പക്കൽ നിന്ന് ഒരു സെൽഫ് ലോഡിംഗ് റൈഫിൾ ഉൾപ്പെടെ ധാരാളം ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബസ്തർ റേഞ്ചിലെ വിവിധ ഏറ്റുമുട്ടലുകളിൽ കഴിഞ്ഞ 18 മാസത്തിനിടെ 425 മാവോയിസ്റ്റ് കേഡർമാർ കൊല്ലപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide