എത്യോപ്യയിൽ മാർബഗ് വൈറസ് പടരുന്നു, കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ ജാഗ്രതയിൽ, പ്രത്യേക സംഘത്തെ അയച്ച് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് പടരുന്നതായി സ്ഥിരീകരിച്ചു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ 9 പേരിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം റുവാണ്ടയിലും മാർബഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയിൽ നിയോഗിച്ചിട്ടുണ്ട്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പഴംതീനി വവ്വാലുകൾ കഴിഞ്ഞിരുന്ന ഗുഹയിൽ നടത്തിയ ഖനന പ്രവർത്തനത്തിനിടെയാണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന് മുമ്പ് കണ്ടെത്തിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എത്യോപ്യൻ സർക്കാരിന്റെ വേഗത്തിലുള്ള നടപടിയെ പ്രശംസിച്ചു, വൈറസ് വ്യാപനം വേഗത്തിൽ നിയന്ത്രണവിധേയമാക്കാനുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “ആരോഗ്യ പ്രവർത്തകർക്കുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, അണുബാധ പ്രതിരോധ സാമഗ്രികൾ, ക്ലിനിക്കൽ പരിചരണവും മാനേജ്മെന്റ് ശേഷിയും വർദ്ധിപ്പിക്കുന്നതിന് വേഗത്തിൽ വിന്യസിക്കാവുന്ന ഒരു ഐസൊലേഷൻ ടെന്റ് എന്നിവയുൾപ്പെടെ അവശ്യ സാധനങ്ങളും WHO നൽകുന്നു,” യുഎൻ ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു.

Marburg virus spreads in Ethiopia, East African countries on alert.

More Stories from this section

family-dental
witywide