മറിയാമ്മ തോമസ് നിര്യാതയായി

ഡാളസ്/എടത്വ : വടശ്ശേരിക്കര തകടിയില്‍ ഹൗസിലെ പരേതനായ ടി.ജെ. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കൊച്ചുമറിയാമ്മ-95) നിര്യാതയായി. എടത്വയിലെ മണപ്പറമ്പില്‍ കുടുംബാംഗമാണ്. പരേതനായ കോശി വര്‍ക്കിയുടെയും പരേതയായ അന്നമ്മ വര്‍ക്കിയുടെയും മകളാണ്. ചിറ്റാര്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയിലെയും തുടര്‍ന്ന് അമല്ലൂര്‍ സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയിലെ അംഗമായിരുന്നു

ഡാളസിലെ പ്രമുഖ അഭിഭാഷകനും ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ചര്‍ച്ച അംഗവുമായ ലാല്‍ വര്‍ഗീസിന്റെ ഭാര്യാ മാതാവാണ് പരേത.

ചിറ്റാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ 25 വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ചിരുന്നു. 1985 ല്‍ വിവിധ സ്‌കൂളുകളില്‍ അദ്ധ്യാപികയായിരുന്നു.

മക്കള്‍ : മേരി ലാല്‍ വര്‍ഗീസ് (കൊച്ചുമോള്‍, ഡാളസ്, യുഎസ്എ), മോളി ഈപ്പന്‍ (മഞ്ചാടി, തിരുവല്ല), സൂസന്‍ മാമ്മന്‍ (ജോളി, തിരുവനന്തപുരം), ഷെര്‍ലി വര്‍ഗീസ് (ഡാളസ്, യുഎസ്എ)
മരുമക്കള്‍ : അഭിഭാഷകനായ ലാല്‍ വര്‍ഗീസ് (ഡാളസ്, യു.എസ്.എ.), പരേതനായ സി. ഇ. ഈപ്പന്‍ (ചിറയില്‍കണ്ടത്തില്‍, നെടുമ്പ്രം), മാമ്മന്‍ ജോസഫ് (ടോബി, തിരുവനന്തപുരം), ആബേല്‍ വര്‍ഗീസ് (ഡാളസ്, യു.എസ്.എ.).

പേരക്കുട്ടികള്‍ : മെല്‍വിന്‍ & ടീന, കെല്‍വിന്‍ & ചെറില്‍, അശ്വിന്‍ & മിത, ആഷ്ലി, ക്രിസ്റ്റീന്‍ & സരിന്‍, ജോണ്‍ & ജിബിന്‍, കരീന, നെവിന്‍ & ദിയ, രേഷ്മ. കൂടാതെ, അവര്‍ക്ക് കൊച്ചുമക്കളും ജനിച്ചു: ക്ലോയി, സെഫാന്‍, സാറ, സകായ്, സക്കറി, എമറി, ഡെറിക്.

2025 ജനുവരി 25 ശനിയാഴ്ച തിരുവല്ലയിലെ അമല്ലൂര്‍ സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ലാല്‍ വര്‍ഗീസ്-214 695 5607