മാറിക മഠത്തിപറമ്പില്‍ ജോര്‍ജ് ഫ്ലോറിഡയിലെ താമ്പായിൽ അന്തരിച്ചു, പൊതുദർശനം ഞായറാഴ്ച, സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച

ഫ്ലോറിഡ: മാറിക മഠത്തിപറമ്പില്‍ (ഇല്ലിക്കാട്ടില്‍) ജോര്‍ജ് (72) താമ്പായില്‍ അന്തരിച്ചു. ഏപ്രില്‍ 27 ഞായറാഴ്ച പൊതുദര്‍ശനം നടക്കും. ഞായറാഴ്ച 1 മണി മുതല്‍ 5 മണി വരെ താമ്പാ (ഫ്ലോറിഡ) ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ ( 2620 washington Rd , Valrico , FL 33594 ). ഏപ്രില്‍ 28 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ നടക്കും. സെന്‍റ്. ഫ്രാന്‍സിസ് ഓഫ് അസ്സിസ്സി കാത്തലിക് ചര്‍ച്ചിലായിരിക്കും ( 4450 County Road 579, Seffner, FL 33584) സംസ്‌കാര ശുശ്രൂഷകള്‍.

ഭാര്യ: ലില്ലി മ്രാല ഇടവക ഇല്ലിക്കല്‍ കുടുംബാംഗമാണ്. മകന്‍: ഡോ. ജസ്റ്റിന്‍ ജോര്‍ജ്. മാതാപിതാക്കള്‍: പരേതനായ പുന്നൂസ് മഠത്തിപറമ്പിലും, മോനിയും (മാളിയേക്കല്‍ നീണ്ടൂര്‍). സഹോദരങ്ങള്‍: മേരിക്കുട്ടി / പരേതനായ ജെയിംസ് ചെറുപച്ചിക്കര ( ചുങ്കം ), സിറിയക് / സെലിന്‍ മഠത്തിപ്പറമ്പില്‍ (കാനഡ ), ലിസി / ജിമ്മി ചക്കുങ്കല്‍ (ചിക്കാഗോ), ഷൈനി / ഫിലിപ്പ് പള്ളിക്കുന്നേല്‍ (ചിക്കാഗോ), സിനി / സജി പടിഞ്ഞാറേല്‍ (ചിക്കാഗോ ), സേവ്യര്‍ / ജിനി മഠത്തിപറമ്പില്‍ ( ചിക്കാഗോ ). ഭാര്യാ സഹോദരങ്ങള്‍ : കെ. സി. സി. എന്‍. എ പ്രസിഡന്റ് ജെയിംസ് / ലിസി ഇല്ലിക്കല്‍ (താമ്പാ), സാലി / ഫെലിക്‌സ് മച്ചാനിക്കല്‍ (താമ്പാ), സാബു / ത്രേസ്യാമ്മ ഇല്ലിക്കല്‍ (താമ്പാ).

More Stories from this section

family-dental
witywide