
യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി അനധികൃത കുടിയേറ്റക്കാരുടെ വലിയ തോതിലുള്ള അറസ്റ്റുകൾ നടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അഡ്മിനിസ്ട്രേഷനിലെ ഉന്നത അതിർത്തി ഉദ്യോഗസ്ഥൻ ടോം ഹോമാൻ പറഞ്ഞു .
ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ യുഎസിൽ നിന്ന് നാടുകടത്തുമെന്ന ട്രംപിൻ്റെ പ്രചാരണ വാഗ്ദാനം അതിവേഗം നടപ്പിലാക്കും എന്നാണ് വ്യക്തമാകുന്നത്. പൊതു സുരക്ഷാ ഭീഷണികളിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുമെങ്കിലും, നിയമവിരുദ്ധമായി ആരെയും നാടുകടത്തില്ലെന്നും ഹോമാൻ വ്യക്തമായി.
Tags:













