മാര്‍ത്തോമ്മ സൗത്ത് ഈസ്റ്റ് റീജണല്‍ സേവികാ സംഘം റീജണല്‍ മീറ്റിങ്ങും ടാലന്റ് ഫെസ്റ്റും അവിസ്മരണീയമായി

ഷാജി രാമപുരം

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സൗത്ത് ഈസ്റ്റ് റീജണല്‍ സേവികാ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ റീജണല്‍ മീറ്റിങ്ങും ടാലന്റ് ഫെസ്റ്റും അവിസ്മരണീയമായി. ഒക്ടോബര്‍ പതിനൊന്നിന് സെന്റ്.തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഡെലവെയര്‍ വാലിയില്‍ വെച്ചായിരുന്നു പരിപാടി.

റവ.ഷെറിന്‍ ടോം മാത്യൂസിന്റെ അധ്യക്ഷതയില്‍ നടത്തിയ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മ ഇടവക വികാരി റവ.ജോസി ജോസഫ് മുഖ്യ സന്ദേശം നല്‍കി. റവ.അരുണ്‍ സാമുവേല്‍ വര്‍ഗീസ് പ്രാരംഭ പ്രാര്‍ത്ഥനയും, റവ.ഫിലിപ്പോസ് ജോണ്‍ സ്വാഗതവും ആശംസിച്ചു. തുടര്‍ന്ന് നടന്ന കലാ മത്സരങ്ങളില്‍ ഗ്രൂപ്പ് സോങ് മത്സരത്തില്‍ റെഡീമര്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഒന്നാം സ്ഥാനവും, ബാള്‍ട്ടിമോര്‍ മാര്‍ത്തോമ്മ ചര്‍ച്ച് രണ്ടാം സ്ഥാനവും, സെന്റ്. തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഡെലവെയര്‍ വാലി മൂന്നാം സ്ഥാനവും നേടി .

ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം റെഡീമര്‍ മാര്‍ത്തോമ്മ പള്ളിയും, രണ്ടാം സ്ഥാനം സെയിന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മ പള്ളിയും, മൂന്നാം സ്ഥാനം ഫിലാഡല്‍ഫിയ മാര്‍ത്തോമ്മ പള്ളിയും നേടി. 18 – 49 വയസ്സ് പ്രായമുള്ളവര്‍ക്കും, 50 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്കുമായി ബൈബിള്‍ റീഡിങ് (മലയാളം & ഇംഗ്ലീഷ് ) മത്സരവും നടത്തി. റവ.ജോസി ജോസഫ് , സിന്‍സി മാത്യൂസ്, ജിതിന്‍ കോശി, എസ്ഥേര്‍ ഫിലിപ്പ് എന്നിവര്‍ മത്സര വിധികര്‍ത്താക്കളായി പ്രവര്‍ത്തിച്ചു .

റീജിയണല്‍ സെക്രട്ടറിയും, ഭദ്രാസന സേവികാ സംഘം സെക്രട്ടറിയുമായ നോബി ബൈജു നന്ദി അറിയിച്ചു. ഏകദേശം ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം റവ. ടിറ്റി യോഹന്നാന്റെ പ്രാര്‍ത്ഥനയോടും, റവ. ജോസി ജോസഫിന്റെ ആശീര്‍വ്വാദത്തോടും കൂടിയാണ് സമാപിച്ചത്.

Marthoma Southeast Regional Sevika Sangham Regional Meeting and Talent Fest

More Stories from this section

family-dental
witywide