
തൊടുപുഴ: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ വാഹനത്തിലെത്തിയ സംഘം മർദിച്ചു. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ മങ്ങാട്ടുകവലയിൽ വെച്ചാണ് സംഭവം. പരിക്കേറ്റ അദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സ്ഥലത്തെത്തിയാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.