
മിസിസിപ്പി: ഹോംകമിങ് ആഘോഷങ്ങൾക്കിടെ മിസിസിപ്പി സംസ്ഥാനത്ത് വെടിവയ്പ്പ്. വെള്ളിയാഴ്ച അർധരാത്രിയോടെ ലീലൻഡിന്റെ പ്രധാന തെരുവിലായിരുന്നു സംഭവം. ഹോംകമിങ് ആഘോഷങ്ങൾക്കായി നഗരത്തിൽ വലിയ തിരക്കുണ്ടായിരുന്ന സമയത്തായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.
കൂടാതെ, മിസിസിപ്പിയിലെ ഹൈഡൻബർഗിൽ ഹോംകമിങ് ആഘോഷത്തിനിടെയുണ്ടായ മറ്റൊരു വെടിവെയ്പ്പിലും രണ്ട് പേർ കൊല്ലപ്പെട്ടു. രണ്ട് ആക്രമണങ്ങളിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ കുറിച്ച് വിവരങ്ങൾ അറിയാവുന്നവർ മുന്നാട്ട് വരണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.