കാലിഫോർണിയയിലെ സ്റ്റോക്ടൺ നഗരത്തിലെ കൂട്ടവെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്, അന്വേഷണം തുടരുന്നു

കാലിഫോർണിയയിലെ സ്റ്റോക്ക്ടൺ നഗരത്തിൽ നടന്ന കൂട്ടവെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ലൂസിൽ അവന്യൂയുടെ 1900 ബ്ലോക്കിൽ, തോൺടൺ റോഡിന് സമീപമാണ് സംഭവം . സ്റ്റോക്ടണിലെ ഒരു വിരുന്ന് ഹാളിൽ കുടുംബസംഗമത്തിനിടെയുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ ശനിയാഴ്ച അറിയിച്ചു.

സാൻ ജോക്വിൻ കൗണ്ടി ഷെരിഫ് ഓഫീസിന്റെ വിവരപ്രകാരം, “സ്റ്റോക്ക്ടണിലെ 1900 ബ്ലോക്കിൽ നടന്ന വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. നിരവധി പേർ ആശുപത്രിയിലേക്ക് മാറ്റി,” എന്ന് എക്സ് പോസ്റ്റിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സ്ഥിരീകരിക്കുന്നതനുസരിച്ച് പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.

സ്കാനർ റേഡിയോ റിപ്പോർട്ടുകൾ പ്രകാരം, 9 വയസ്സുകാരൻ, 12 വയസ്സുകാരൻ, 23 വയസ്സുകാരൻ ഉൾപ്പെടെ കുറഞ്ഞത് 10 പേർക്ക് പരിക്ക് പറ്റി.വെടിവെപ്പ് നടത്തിയ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇതുവരെ പ്രതിയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പ്രദേശത്തെ ദൃശ്യങ്ങളിൽ, വലിയ തോതിൽ പോലീസും ആംബുലൻസുകളും എത്തിയതും റോഡുകൾ അടച്ചിട്ടതും കാണാം..

Mass shooting in Stockton, California: Four people killed, several injured, investigation continues

More Stories from this section

family-dental
witywide