
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വസ്ത്ര നിര്‍മാണശാലയില്‍ ഉഗ്ര സ്‌ഫോടനം. 2 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
ജൊല്‍വ ഗ്രാമത്തിലെ സന്തോഷ് തുണിമില്ലില്‍ ഉച്ചയ്ക്കു ശേഷമാണ് സ്‌ഫോടനമുണ്ടായത്. രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മാണ് പൊട്ടിത്തെറിച്ചതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വി.കെ.പിപാലിയ പറഞ്ഞു. അഗ്‌നിരക്ഷാ സേനയുടെ 10 യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Tags: