കണ്ണൂര്‍ കണ്ണപുരത്ത് വാടക വീട്ടില്‍ വന്‍ സ്‌ഫോടനം ; ഒരാള്‍ മരിച്ചതായി വിവരം, സംഭവം ബോംബ് നിര്‍മ്മാണത്തിനിടെയെന്ന് സംശയം

കണ്ണൂര്‍ : കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ വന്‍ ബോംബ് സ്‌ഫോടനം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അപകടത്തില്‍ വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണ് തകര്‍ന്നത്. വീട് പൂര്‍ണ്ണമായി തകര്‍ന്നുവെന്നാണ് വിവരം.

സ്‌ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങള്‍ ചിന്നിച്ചിതറി കിടക്കുകയാണെന്നും സൂചനയുണ്ട്. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്സ് കട നടത്തുന്നവരാണെന്ന് സൂചനയുണ്ട്. പൊലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. ഇവിടെ നിന്നും പൊട്ടത്ത ബോംബ് കണ്ടെത്തിയതായും വിവരമുണ്ട്.

More Stories from this section

family-dental
witywide