പെൻസിൽവാനിയയിലെ ബ്രിസ്റ്റലിലുള്ള നഴ്‌സിംഗ് ഹോമിൽ വൻ അഗ്നിബാധ; നിരവധിപേർക്ക് പരുക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

പെൻസിൽവാനിയ: പെൻസിൽവാനിയയിലെ ബ്രിസ്റ്റലിലുള്ള  സിൽവർ ലേക്ക്  നഴ്‌സിംഗ് ഹോമിൽ ശക്തമായ സ്ഫോടനവും തീപിടുത്തവും. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 2:15-ഓടെയാണ് സ്ഫോടനമുണ്ടായത്.

കെട്ടിടത്തിലെ ഗ്യാസ് ലീക്ക് ചെയ്യുന്നതായുള്ള സംശയത്തെത്തുടർന്ന് ഊർജ്ജ കമ്പനിയായ PECO-യിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനം സംഭവിച്ചത്.

അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ ഒഴിപ്പിച്ചവരികയാണ്. നഴ്‌സിംഗ് ഹോമിലെ അന്തേവാസികളെ ബസ്സുകൾ വഴി ട്രൂമാൻ ഹൈസ്കൂളിലെ (Truman High School) താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിൻ്റെ ഒരുഭാഗം പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

ഈ പ്രദേശം ഫിലാഡൽഫിയയിൽ നിന്ന് ഏകദേശം 20-25 മൈൽ വടക്കുകിഴക്കായാണ് സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്യാസ് ലീക്ക് ആണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

Massive fire breaks out at nursing home in Bristol, Pennsylvania; several injured

More Stories from this section

family-dental
witywide