ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷ സേനയും തമ്മിൽ വൻ ഏറ്റുമുട്ടൽ, 30 മാവോയിസ്റ്റുകളെ വധിച്ചു, ഒരു ജവാന് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നു

റായ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ വ്യാഴാഴ്ച നടന്ന രണ്ട് ഏറ്റുമുട്ടലുകളിലായി 30 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ മേഖലയിൽ 26 ഉം കാങ്കർ മേഖലയിൽ 4 ഉം മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ ഒരു സുരക്ഷ സേന ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിലെ ദന്തേവാഡ അതിർത്തിക്കടുത്തുള്ള കാടുകളിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

മണിക്കൂറുകളോളം പലതവണയായി വെടിവയ്പ്പ് നടന്നതായാണ് വിവരം. ബിജാപൂർ ജില്ലാ റിസർവ് ഗാർഡ് ജവാനാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ഇവിടെ 26 മാവോയിസ്റ്റുകളും വെടിവയ്പ്പിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.

ബസ്തർ മേഖലയിലെ തന്നെ കാങ്കർ വനത്തിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാങ്കർ ജില്ലയിലെ ഡിആർജിയുടെയും അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത സംഘം ഒരു ഓപ്പറേഷനിൽ പങ്കെടുത്തുവെന്ന് കാങ്കർർ ജില്ല പൊലീസ് സൂപ്രണ്ട് ഐ. കല്യാൺ എലെസേല പറഞ്ഞു. കൊറോസ്കോഡോ ഗ്രാമത്തിന് സമീപമായിരുന്നു ഏറ്റുമുട്ടൽ. വെടിവയ്പ്പിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളിൽ നിന്ന് ഒരു ഓട്ടോമാറ്റിക് റൈഫിളും മറ്റു നിവധി ആയുധങ്ങളും കണ്ടെടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

More Stories from this section

family-dental
witywide