
രാജു ശങ്കരത്തിൽ
ബെൻസേലം: പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് പരേതരായ തോമസ് വർഗീസിന്റെയും, മറിയാമ്മ തോമസിന്റെയും മകൻ മത്തായി തോമസ് (80) ബെൻസേലത്ത് അന്തരിച്ചു. ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ച് ഇടവാംഗമായിരുന്നു. പൊതുദർശനവും, സംസ്കാര ശുശ്രൂഷകളും: 2025 ഒക്ടോബർ 22 ബുധനാഴ്ച രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ ചർച്ചിൽ വച്ച് നടത്തപ്പെടും. (10197 Northeast Ave, Philadelphia, PA 19116)
സംസ്കാര ശുശ്രൂഷകൾക്ക് അസെൻഷൻ മാർത്തോമ്മാ ചർച്ച് വികാരി ഫാ. ജോജി എം.ജോർജ് നേതൃത്വം നൽകും. അതിനെത്തുടർന്ന്, ഉച്ചയ്ക്ക് 12:45 ന് റിച്ച്ലിയൂ റോഡിലുള്ള റോസ്‌ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കാരവും നടക്കും. (Rosedale Memorial Park, 3850 Richlieu Rd, Bensalem, PA 19020)
ഭാര്യ: തട്ടയ്ക്കാട്, കുമ്പനാട്, പള്ളിക്കിഴക്കേതിൽ പരേതയായ മറിയാമ്മ മത്തായി. മക്കൾ – മേബൽ, മേബിൾ, മേബി. മരുമക്കൾ – തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ. കൊച്ചുമക്കൾ – മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്‌ലി, ജോഷ്വ, സാറ.
Mathai Thomas passes away in Bensalem; funeral on Wednesday, October 22













