
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലാണ് വി എസ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വി എസ് അച്യുതാനന്ദൻ്റെ ഹൃദയമിടിപ്പും ശ്വാസോച്ഛാസവും സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം തുടർന്ന് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്. വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർഎത്തിയിരുന്നു.















