ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി, പ്രതിഷേധം ശക്തം

ബംഗാളിൽ ഒഡീഷയിലെ ജലേശ്വർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ബംഗാൾ ദുർഗാപൂരിലാണ് സംഭവം. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു 23 കാരിയായ പെൺകുട്ടി കോളേജിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കൂട്ട ബലാത്സംഗത്തിനിരയാവുകയായിരുന്നു. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധമാണ് ബംഗാളിൽ ഉയരുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് കാമ്പസിന് സമീപം സംഭവമുണ്ടായത്. വെസ്റ്റ് ബർധമാനിൽ വെച്ച് അജ്ഞാതർ ബലാത്സംഗം ചെയ്തതായാണ് വിദ്യാർത്ഥിനി നൽകിയിരിക്കുന്ന പരാതിയിൽ സൂചിപ്പിക്കുന്നത്. നിലവിൽ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും സംഭവത്തിൽ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാൾ പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide