എക്കോ സംഘടിപ്പിക്കുന്ന മെഡികെയര്‍ സെമിനാര്‍ 31 ന് ന്യൂഹൈഡ് പാര്‍ക്കില്‍

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ECHO (Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടന മുതിര്‍ന്ന പൗരന്മാര്‍ക്കായി നടത്തുന്ന ‘സീനിയര്‍ വെല്‍നെസ്സ്’ പ്രോഗ്രാമില്‍ മെഡികെയറിനെ സംബന്ധിച്ച് വിശദ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന സെമിനാര്‍ നടത്തുന്നു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകിട്ട് 5:30-ന് ന്യൂഹൈഡ് പാര്‍ക്കിലുള്ള ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ കമ്മ്യൂണിറ്റി ഹാളിലാണ് (Clinton G. Martin Community Hall, 1601 Marcus Avenue, New Hyde Park , NY 11042) സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സീനിയര്‍ മെഡികെയര്‍ അഡൈ്വസര്‍ ഫ്രാങ്ക് അമോദിയോയാണ് സെമിനാര്‍ ക്ലാസ്സ് നല്‍കുന്നത്. 65 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധമായും എടുത്തിരിക്കേണ്ട മെഡിക്കല്‍ പരിരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡികെയര്‍. മെഡികെയര്‍ സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും ഉള്ള സംശയനിവാരണം സെമിനാറില്‍ ലഭിക്കുന്നതാണ്. മുതിര്‍ന്നവര്‍ക്കായി ECHO നടത്തുന്ന ‘സീനിയര്‍ വെല്‍നെസ്സ്’ പരിപാടി എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ശേഷം 3:30 മുതല്‍ 7:00 വരെ ഇതേ ഹാളില്‍ നടത്തുന്നതാണ്. തികച്ചും സൗജന്യമായാണ് സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാം നടത്തപ്പെടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: (516)9024300.

Medicare seminar organized by ECHO to be held at Newhyde Park on the 31st.

More Stories from this section

family-dental
witywide