ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാം, എതിർത്തുള്ള ഹർജി തള്ളി ബെൽജിയം സുപ്രീംകോടതി

ബ്രസ്സൽസ്‌: പഞ്ചാബ് നാഷണൽ ബാങ്കിൽ ശതകോടികളുടെ വായ്പാതട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ബെൽജിയം സുപ്രീംകോടതി തള്ളി.

2025 ഏപ്രിൽ 11 ന് ആന്റ്‌വെർപ്പ് പൊലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത്. അന്ന് മുതൽ തടവിലാണ്‌ ചോക്സി. ആരോഗ്യകാരണങ്ങൾ പറഞ്ഞ്‌ ഒന്നിലധികം ജാമ്യാപേക്ഷകൾ ചോക്സി കോടതിയിൽ സമർപ്പിച്ചെങ്കിലും അതെല്ലാം തള്ളി.

ചൊവ്വാഴ്ച ബ്രസൽസിൽ വെച്ച് ബെൽജിയൻ കോടതി ഓഫ് കാസേഷൻ (ഇന്ത്യയുടെ സുപ്രീം കോടതിക്ക് തുല്യമായത്) ചോക്സിയുടെ ഹർജി പരിഗണിക്കുകയും ഇന്ത്യയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയുമായിരുന്നു. ഇന്ത്യയുടെ അപേക്ഷ ശരിവച്ച ബെൽജിയൻ നഗരമായ ആന്റ്‌വെർപ്പിലെ കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് ചോക്സി ബെൽജിയത്തിലെ സുപ്രീംകോടതിയെ സമീപിച്ചത്.

വജ്രവ്യാപാരിയും ഗീതാഞ്ജലി ജെംസിന്റെ സ്ഥാപകനുമായ മെഹുൽ ചോക്സിയും അദ്ദേഹത്തിന്റെ അനന്തരവൻ വിവാദ വ്യവസായി നീരവ് മോദിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിനെ വഞ്ചിച്ച് വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Mehul Choksi, who fled the country after committing a loan fraud of billions of rupees, can be extradited to India, Belgian Supreme Court rejects petition against it.

More Stories from this section

family-dental
witywide