സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാൻ സമ്മതിച്ച് മെലാനിയ ട്രംപ്, കരാർ തുക കേട്ടാൽ അമ്പരക്കുമോ? 343 കോടി, നിർമാണം ആമസോൺ

വാഷിങ്ടൺ: സ്വന്തം ജീവിതം ഡോക്യുമെന്ററിയാക്കാനൊരുങ്ങി അമേരിക്കൻ നിയുക്ത പ്രഥമ വനിതയും ട്രംപിന്റെ ഭാര്യയുമായ മെലാനിയ ട്രംപ്.
ഡോക്യുമെന്ററി സംബന്ധിച്ച് ഒടിടി ഭീമന്മാരായ ആമസോണുമായി മെലാനിയ കരാറൊപ്പിട്ടെന്ന് വാർത്തകൾ പുറത്തുവന്നു. 343കോടി രൂപയുടെ കരാറാണ് ആമസോണുമായി മെലാനിയ ഒപ്പുവെച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

ബ്രെറ്റ് റാറ്റ്‌നറായിരിക്കും ഡോക്യുമെന്റി സംവിധാനം ചെയ്യുക. നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മകന്‍ ബാരണ്‍ ട്രംപ് എന്നിവരും ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടും. ഈ വര്‍ഷം മധ്യത്തോടെ ആമസോണ്‍ പ്രൈമില്‍ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോക്യുമെന്ററിക്ക് പുറമേ മൂന്നോ നാലോ എപ്പിസോഡിലായുള്ള ഡോക്യുസീരിസും പുറത്തിറങ്ങും.

മെലാനിയ തന്നെയാവും ഡോക്യുമെന്ററിയുടേയും ഡോക്യുസീരിസിന്റേയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഇതിലൂടെ കരാര്‍ തുകയ്ക്ക് പുറമേ ഡോക്യുമെന്ററി ലാഭവിഹിതവും മെലാനിയയ്ക്ക് ലഭിക്കും.

Melania Trump agrees to amazon for her documentary

More Stories from this section

family-dental
witywide