ആരാധകര്‍ക്ക് കടുത്ത നിരാശ : മെസിയും അര്‍ജന്റീനയും ഉടന്‍ കേരള മണ്ണിലേക്കില്ല; പകരം കളിക്കുക ചൈനയില്‍

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. അര്‍ജന്റീന ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കുന്നത്. ഇതോടെ അര്‍ജന്റീന ഫുട്ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പിക്കാം.

ഒക്ടോബറില്‍ മെസ്സി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പകരം ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ അര്‍ജന്റീന കളിക്കും. കൂടാതെ, നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും. ഖത്തറില്‍ അര്‍ജന്റീന അമേരിക്കയെ നേരിടും. ഈ സെപ്റ്റംബറോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. ഇതോടെ, ലോകകപ്പ് തയ്യാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്.

കേരള സര്‍ക്കാര്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിനുള്ള ഭീമമായ ചെലവ് സര്‍ക്കാരിന്റെ മുന്നില്‍ വെല്ലിവിളിയായെങ്കിലും എച്ച് എസ് ബി സി പ്രധാന സ്പോണ്‍സര്‍മാരായി എത്തുകയും ചെയ്തിരുന്നു. ഒരു പതിറ്റാണ്ട് മുമ്പാണ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. 2011ലായിരുന്നു ഇത്.

More Stories from this section

family-dental
witywide