മെസിയും സംഘവും കേരളത്തിലേക്ക്; സൗഹൃദ മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും

നവംബറിൽ കേരളത്തിലെത്തുന്ന മെസി അടക്കമുള്ള അർജന്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദമത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ തൃപ്തരെന്നും ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള അറിയിച്ചു.

സൗഹൃദമത്സരത്തിനായി ആദ്യം കണക്കാക്കിയത് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെയാണ്. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide