പൂജയിൽ പങ്കെടുത്തും മൃഗങ്ങളെ തൊട്ടു തലോടിയും മെസ്സി; വൻതാരയിലെ വൈറൽ മെസ്സി ചിത്രങ്ങൾ കണ്ടോ?

ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസ്സി തന്റെ GOAT ടൂർ 2025 ന്റെ ഭാഗമായി ചൊവ്വാഴ്ച ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര സന്ദർശിച്ചു. അനന്ത് അംബാനി സ്ഥാപിച്ച വന്യജീവി രക്ഷാ, പുനരധിവാസ, സംരക്ഷണ കേന്ദ്രമാണ് വൻതാര. സന്ദർശനത്തിനിടെ മെസ്സി പരമ്പരാഗത ഹിന്ദു ആചാരങ്ങളിൽ പങ്കെടുക്കുകയും മൃഗങ്ങളുമായി ഇടപഴകുകയും ചെയ്തു.

റിലയൻസ് പുറത്തുവിട്ട ചിത്രങ്ങളിൽ മെസ്സി ഗണേശപൂജ, ഹനുമാൻപൂജ, ശിവാഭിഷേകം എന്നിവയിൽ പങ്കെടുക്കുന്നത് കാണാം. ഇന്റർ മയാമി ടീമിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇത് മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ അവസാന ഇടമായിരുന്നു.

വൻതാരയിലെ ഫോസ്റ്റർ കെയർ സെന്ററിലെ ഒരു സിംഹക്കുട്ടിക്ക് ഫുട്ബോൾ ഇതിഹാസത്തെ ആദരിച്ച് ലിയോണൽ എന്ന പേര് നൽകി. രക്ഷപ്പെടുത്തിയ ആനക്കുഞ്ഞായ മാണിക്ലാൽക്കൊപ്പം മെസ്സി ഫുട്ബോളും കളിച്ചു.

അതേസമയം, വൻതാര സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ കമൻ്റുകളുമായെത്തി. ആരതി ചിത്രത്തിന് “ഇന്നുമുതൽ നിങ്ങളുടെ പേര് ലീലാധർ മെസ്സി,” എന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്. ആഗോള പ്രതിഭകൾ പ്രാദേശിക പാരമ്പര്യങ്ങളുമായി ചേർന്നാൽ സന്ദേശം സർവസാധാരണമാകുന്നു എന്ന്മറ്റൊരാൾ കുറിച്ചു. ഫുട്ബോൾ, വിശ്വാസം, പരിസ്ഥിതി സംരക്ഷണം എല്ലാം ഒന്നിച്ച മനോഹരമായ സന്ദർശനം എന്നാണ് മറ്റൊരു പ്രതികരണം.

2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സി, GOAT ടൂറിന്റെ ഭാഗമായി ആദ്യം കൊൽക്കത്തയിലും തുടർന്ന് ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലും സന്ദർശനം നടത്തിയിരുന്നു.

ഇന്ത്യ വിടുന്നതിന് മുൻപ് മെസ്സി ഇന്ത്യക്കാരോട് നന്ദി പറഞ്ഞു. “നമസ്തേ ഇന്ത്യ! ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത—എല്ലായിടത്തും മനോഹരമായ അനുഭവങ്ങൾ. സ്നേഹത്തിനും അതിഥേയത്തിനും നന്ദി. ഇന്ത്യയിൽ ഫുട്ബോളിന് നല്ല ഭാവിയുണ്ടാകട്ടെ,” എന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Messi attends puja and touches animals; Have you seen the viral Messi pictures on Vantara?

More Stories from this section

family-dental
witywide