ഇന്ത്യ സന്ദർശനത്തിന് മെസ്സിക്ക് ലഭിച്ച പ്രതിഫലം 89 കോടി, മെസ്സിയെ കൊണ്ടുവരാൻ ആകെ ചിലവായത് 100 കോടി രൂപ, ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് സംഘാടകൻ

ന്യൂഡൽഹി : ഡിസംബറിൽ നടന്ന ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിന്റെ (GOAT India Tour 2025) ഭാഗമായി അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത് 89 കോടി രൂപയാണെന്ന് റിപ്പോർട്ട്. മെസ്സിയുടെ സന്ദർശനത്തിനായി ആകെ 100 കോടി രൂപയാണ് ചിലവായതെന്നും ഗോട്ട് ഇന്ത്യ ടൂറിന്റെ കൊൽക്കത്ത പരിപാടിയുടെ മുഖ്യ സംഘാടകൻ സതാദ്രു ദത്തയുടെ വെളിപ്പെടുത്തൽ. മെസ്സിക്ക് നൽകിയ പ്രതിഫലത്തിന് പുറമെ 11 കോടി രൂപ കേന്ദ്ര സർക്കാരിന് നികുതിയായി നൽകിയത്.

പരിപാടിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെയും സംഘർഷങ്ങളെയും തുടർന്ന് അറസ്റ്റിലായ ദത്തയെ കൊൽക്കത്ത പൊലീസ് ചോദ്യം ചെയ്തുവരവെയാണ് ചിലവിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടന്നത്. ഡിസംബർ 13-ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഉണ്ടായ കടുത്ത അമിത തിരക്കും സംഘർഷവുമാണ് അറസ്റ്റിലേക്ക് നയിച്ചത്.

മെസ്സിയെ കാണാൻ വലിയ തുക നൽകി ടിക്കറ്റെടുത്ത ആരാധകർക്ക് അദ്ദേഹത്തെ ശരിയായി കാണാൻ സാധിച്ചില്ലെന്നും മെസ്സി പരിപാടി പൂർത്തിയാക്കാതെ നേരത്തെ മടങ്ങിയെന്നും ആരോപണമുയർന്നു. ഇത് സ്റ്റേഡിയത്തിൽ വലിയ രീതിയിലുള്ള അക്രമങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമായി. കൊൽക്കത്തയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഡിസംബർ 13-ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.

ആകെ ചിലവായ തുകയുടെ 30 ശതമാനം സ്പോൺസർഷിപ്പുകളിൽ നിന്നും 30 ശതമാനം ടിക്കറ്റ് വിൽപ്പനയിലൂടെയുമാണ് ലഭിച്ചതെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ടിക്കറ്റുകൾ 3,500 രൂപ മുതൽ ലഭ്യമായിരുന്നു. എന്നാൽ താരത്തെ നേരിട്ട് കാണാനും ഫോട്ടോ എടുക്കാനുമുള്ള പ്രീമിയം പാക്കേജുകൾക്ക് 10 ലക്ഷം രൂപ വരെ ഈടാക്കിയിരുന്നു. ടിക്കറ്റ് വില്പനയിലെ അപാകതകൾ, മെസ്സിയോടൊപ്പം ഫോട്ടോ എടുക്കാൻ വൻതുക ഈടാക്കിയത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. പരിപാടിയിൽ ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് ദത്ത ഉറപ്പ് നൽകിയിട്ടുണ്ട്. പെലെ, ഡീഗോ മറഡോണ, ലയണൽ മെസ്സി, കാഫു, റൊണാൾഡീഞ്ഞോ, എമിലിയാനോ മാർട്ടിനെസ് തുടങ്ങിയ ഇതിഹാസ താരങ്ങളെ ഇന്ത്യയിൽ (പ്രധാനമായും കൊൽക്കത്തയിൽ) അതിഥികളായി എത്തിക്കാൻ ഇദ്ദേഹം മുൻകൈ എടുത്തിരുന്നു.

Messi received Rs 89 crore for his visit to India, total cost to bring Messi was Rs 100 crore, organizer reveals shocking figures

More Stories from this section

family-dental
witywide