പിറന്നാൾ സമ്മാനമായി മോദിയ്ക്ക് ലോകകപ്പിൽ ധരിച്ച ജേഴ്സി ഒപ്പിട്ടയച്ച് മെസ്സി

ന്യൂ ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാൾ സമ്മാനവുമായി ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സി. മോദിയുടെ 75-ാം ജന്മദിനമാണ് സെപ്റ്റംബർ 17 ന് . പിറന്നാൾ സമ്മാനമായി 2022ൽ കപ്പുയർത്തുമ്പോൾ ധരിച്ച, തൻറെ ഒപ്പോടു കൂടിയ ജേഴ്സിയാണ് മെസ്സി മോദിക്ക് അയച്ചുനൽകിയത്.

ഡിസംബറിൽ ഇന്ത്യൻ പര്യടനത്തിനെത്തുന്ന മെസ്സി പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സി ഇന്ത്യയിൽ ഉണ്ടാകുക. കൊൽക്കത്തയിലും മുംബൈയിലുമാകും പര്യടനം എന്നാണ് സൂചന. ശേഷമാകും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.

More Stories from this section

family-dental
witywide