ഡിസംബറിൽ ഇന്ത്യയിലെത്തുന്ന മെസി ക്രിക്കറ്റ് താരങ്ങൾക്കൊപ്പം വാങ്കഡെ സ്റ്റേഡിയത്തിൽ ബാറ്റ് എടുക്കും

ഡിസംബറിൽ ഇന്ത്യയിലെത്തുന്ന ഫുട്ബോൾ ലിയോണൽ മെസി വാങ്കഡെ സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും, നിലവിലെ താരങ്ങളും ഉൾപ്പെടെയുള്ളവർക്കൊപ്പം ക്രിക്കറ്റിൽ മാറ്റുരയ്ക്കും. മെസി മത്സരത്തിന്റെ ഭാഗമാകുമെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്സ്’ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ എത്തുന്ന മെസ്സിയുമായി ഒരു പ്രദർശന മത്സരം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്രസിംഗ് ധോണി, അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളോടൊപ്പം മെസ്സി ബാറ്റ് വീശാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ഏഴ് കളിക്കാർ അടങ്ങുന്ന രണ്ട് ടീമുകളായി തിരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. എന്നാൽ, മത്സരം നടത്തുന്ന കാര്യത്തിൽ അന്തിമതീരുമാനം ഇനിയും വരേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ അന്തിമ മത്സരക്രമം പുറത്തുവിടുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ.

ഡിസംബറിൽ ഇന്ത്യയിൽ എത്തുന്ന മെസ്സി, മുംബൈക്ക് പുറമെ കൊൽക്കത്ത, ഡൽഹി എന്നി നഗരങ്ങൾ സന്ദർശിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 2011 സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തിയ മെസി അന്ന് വെനസ്വേലക്കെതിരെ കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ സൗഹൃദമത്സരം കളിച്ചിരുന്നു.

More Stories from this section

family-dental
witywide