മെസിയുടെ കേരള സന്ദർശനം ; കരാർ ലംഘനം നടത്തിയത് കേരളമെന്നും വ്യവസ്ഥകൾ പൂർത്തീകരിച്ചില്ലെന്നും അർജന്റീന

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കരാർ ലംഘനം നടത്തിയത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. സർക്കാർ കരാർ വ്യവസ്ഥകൾ പൂർത്തീകരിച്ചില്ല. കരാർ ലംഘിച്ചത് കേരള സർക്കാർ എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ചീഫ് മാർക്കറ്റിംഗ് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറയുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ ലിയാന്‍ഡ്രോ പീറ്റേഴ്സനുമായി സ്പാനിഷ് ഭാഷയില്‍ നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരള സന്ദർശനത്തിൽ കരാർ ലംഘിച്ചത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണെന്ന് കഴിഞ്ഞദിവസം സ്‌പോൺസർ ആരോപിച്ചിരുന്നു. കേരളത്തിൽ വന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരിടത്തും വരില്ലെന്നടക്കമുള്ള വെല്ലുവിളിയും സ്‌പോൺസർ നടത്തിയിരുന്നു. എന്നാൽ കായിക മന്ത്രി ഇക്കാര്യത്തിൽ മൗനം തുടരുകയായിരുന്നു. എന്നാൽ‌ 2024 സെപ്റ്റംബറിൽ കായികമന്ത്രി മാ‍ഡ്രിഡിൽ ലിയാൻഡ്രോ പീറ്റേഴ്സണുമായാണ് കൂടിക്കാഴ്ച നടത്തിയിരുന്നത്. ഇപ്പോൾ കായിക മന്ത്രിക്കെതിരെ ലിയാൻഡ്രോ പീറ്റേഴ്സൺ രം​ഗത്തെത്തിയിരിക്കുന്നത്.

കരാർ ലംഘനം ഉണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നാണെന്ന് വ്യക്തമാക്കുന്ന സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബറിൽ കേരളത്തിൽ എത്താൻ അസൌകര്യമുള്ളതായി അർജന്റീന അറിയിച്ചതായാണ് കായികമന്ത്രി വി അബ്ദു റഹിമാൻ പറഞ്ഞത്.

More Stories from this section

family-dental
witywide