ഇലോൺ മസ്‌കിന്‍റെ എക്‌സിനെ മറികടക്കാൻ മെറ്റ; ത്രഡ്‌സില്‍ വലിയ കുറിപ്പുകള്‍ പങ്കിടാനുള്ള പുതിയ ഫീച്ചർ, എല്ലാ യൂസര്‍മാര്‍ക്കും പോസ്റ്റ് ചെയ്യാം

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്ന മെറ്റ ഇലോണ്‍ മസ്‌കിന്‍റെ എക്‌സിന് ബദലായി മെറ്റ അവതരിപ്പിച്ച മൈക്രോ ബ്ലോഗിംഗ് സൈറ്റായ ത്രഡ്‌സില്‍ ലോംഗ്-ഫോം ടെക്സ്റ്റ് ഷെയറിംഗ് ഫീച്ചര്‍ കൊണ്ടുവരുന്നു. ലോംഗ്-ഫോം ടെക്സ്റ്റ് ഷെയറിംഗ് ഫീച്ചര്‍ ത്രഡ്‌സില്‍ വരുന്നതോടെ ദീര്‍ഘമായ കുറിപ്പുകള്‍ യൂസര്‍മാര്‍ക്ക് പോസ്റ്റ് ചെയ്യാനാകും. മെറ്റ കൊണ്ടുവരുന്ന ലോംഗ്-ഫോം പോസ്റ്റ് ഫീച്ചറുമായി എക്‌സുമായി നേരിട്ട് ഏറ്റുമുട്ടാനാണ് ത്രഡ്‌സ് പദ്ധതിയിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

‘ആര്‍ട്ടിക്കിള്‍’ എന്ന ഫീച്ചറിലൂടെ ലോംഗ്-ഫോം പോസ്റ്റുകള്‍ ഇടാനുള്ള സൗകര്യം എക്‌സിലുണ്ട്. എന്നാല്‍ ഈ ആര്‍ട്ടിക്കിള്‍ ഫീച്ചര്‍ പ്രീമിയം എക്‌സ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമേ ലഭ്യമാകൂ. എന്നാൽ മെറ്റയുടെ ത്രെഡിൽ ഈ പുതിയ ഫീച്ചറായ ലോംഗ്-ഫോം കണ്ടന്‍റുകള്‍ പോസ്റ്റ് ചെയ്യാന്‍ എല്ലാ യൂസര്‍മാര്‍ക്കുമാകും. പുതിയ ഫീച്ചറിലൂടെ ഒരു ചാരനിറത്തിലുള്ള കോളത്തില്‍ പോസ്റ്റിന്‍റെ പ്രിവ്യൂ കാണാന്‍ സാധിക്കും. ഇതുവഴി പോസ്റ്റിലെ ക്യാരക്‌ടറുകള്‍ എത്ര നീളുന്നു എന്ന് പൂര്‍ണമായും മനസിലാക്കാം. ഇതിനൊപ്പം ലിങ്കുകളും ഫോട്ടോകളും അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളും പങ്കിടാനും കഴിയും.

പുതിയ ഫീച്ചറിൽ 500 ക്യാരക്‌ടര്‍ പരിധി വരെ ദൈര്‍ഘ്യമുള്ള കുറിപ്പ് ത്രഡ്‌സില്‍ പങ്കിടാനാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. ‘ടെക്‌സ്റ്റ് അറ്റാച്ച്‌മെന്‍റ്’ എന്ന പുത്തന്‍ ഫീച്ചര്‍ വഴി ദീര്‍ഘമായ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ഈ ഫീച്ചർ ഭാഗങ്ങളാക്കി ഒന്നിലേറെ പോസ്റ്റുകളായി ഇടുന്നതിന് പകരം, ഇനി വലിയൊരു കുറിപ്പ് പൂര്‍ണമായും ഒറ്റ പോസ്റ്റില്‍ ത്രഡ്‌സില്‍ ചേര്‍ക്കാന്‍ സാധിക്കും.

More Stories from this section

family-dental
witywide