കാലിഫോര്‍ണിയ: മാറ്റങ്ങളുമായി മെറ്റ എന്തു ന്നു. ചാറ്റ്‍ജിപിടി, പെർപ്ലെക്‌സിറ്റി, ലൂസിയ, പോക്ക് തുടങ്ങിയ സാധാരണ എഐ ചാറ്റ്‌ബോട്ടുകളെ വാട്‌സ്ആപ്പില്‍ പ്രവർത്തിക്കാൻ മെറ്റ അനുവദിക്കില്ല. ഈ നിരോധനം പൊതുവായ എഐ ചാറ്റ്ബോട്ടുകൾക്ക് മാത്രമാണ് ബാധകം. 2026 ജനുവരി 15 മുതൽ മെറ്റയുടെ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും. അതോടൊപ്പം വാട്സ്ആപ്പിൽ ഇനി പ്രവർത്തിക്കുക മെറ്റയുടെ സ്വന്തം എഐ അസിസ്റ്റന്‍റ് മാത്രമാകും.
സംഭാഷണത്തിനോ ചാറ്റിനോ വേണ്ടി മാത്രം സൃഷ്‌ടിച്ച ബോട്ടുകൾ വാട്‌സ്ആപ്പില്‍ നിന്ന് നീക്കം ചെയ്യും. വാട്‌സ്ആപ്പ് ബിസിനസ് എപിഐയുടെ ഉദ്ദേശ്യം കമ്പനികളെ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സഹായിക്കുക എന്നതായിരുന്നു. ഒരു എഐ ചാറ്റ് പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുക എന്നതായിരുന്നില്ല. എന്നാൽ, നിരവധി ഡെവലപ്പർമാർ അവരുടെ സ്വന്തം എഐ ചാറ്റ്‌ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ എപിഐ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് മെറ്റയുടെ നയത്തിന് വിരുദ്ധമാണ്.
ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഇടയിൽ പിന്തുണയും അപ്‌ഡേറ്റുകളും നൽകുക എന്നതാണ് വാട്‌സ്ആപ്പ് ബിസിനസ് എപിഐയുടെ ലക്ഷ്യമെന്നും എഐ ചാറ്റ്‌ബോട്ടുകൾ പ്രവർത്തിപ്പിക്കുക എന്നതല്ല എന്നും കമ്പനി പറയുന്നു. 2026 ജനുവരി മുതൽ, ഓപ്പൺഎഐയുടെ ചാറ്റ്‍ജിപിടി, പെർപ്ലെക്‌സിറ്റി, ലൂസിയ, പോക്ക് ഉൾപ്പെടെയുള്ള ചാറ്റ് ബോട്ടുകളെ ബാധിക്കും. അവ ഇനി വാട്‌സ്ആപ്പില്‍ പ്രവർത്തിക്കില്ല. ഫോട്ടോ വിശകലനം, ഡോക്യുമെന്‍റ് ചോദ്യോത്തരം, വോയ്‌സ് കമാൻഡുകൾ തുടങ്ങിയ സവിശേഷതകൾ പല കമ്പനികളും വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വാഗ്‌ദാനം ചെയ്‌തിരുന്നു. അതെല്ലാം ഇനി അവസാനിക്കും.
Meta’s changes; AI chatbots are banned from WhatsApp, Meta’s own AI assistant is working









