ടെക്സസിലെ ഗാൽവെസ്റ്റൺ തീരത്ത് മെക്സിക്കൻ നാവികസേനയുടെ വിമാനം തകർന്നു വീണു; 2 വയസുള്ള കുട്ടി ഉൾപ്പെടെ 5 മരണം

ടെക്സസ്: ടെക്സസിലെ ഗാൽവെസ്റ്റൺ തീരത്ത് മെക്സിക്കൻ നാവികസേനയുടെ വിമാനം തകർന്നു വീണ് 5 മരണം. മരിച്ചവരിൽ രണ്ട് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ആകെ എട്ടുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ടുപോരെ രക്ഷപെടുത്തിയതായും ഒരാളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

മെക്സിക്കോയിലെ മെറിഡയിൽ നിന്ന് ഗാൽവെസ്റ്റണിലേക്ക് വന്ന ‘ബീച്ച്ക്രാഫ്റ്റ് സൂപ്പർ കിംഗ് എയർ 350’ എന്ന ചെറുവിമാനമാണ് തകർന്നുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3:17-ഓടെ ഗാൽവെസ്റ്റൺ കോസ്‌വേയ്ക്ക് പടിഞ്ഞാറുള്ള ഉൾക്കടലിലാണ് വിമാനം പതിച്ചത്. വിമാനത്തിലുണ്ടായിരുന്നവരിൽ നാലുപേർ മെക്സിക്കൻ നാവിക ഉദ്യോഗസ്ഥരായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ കുട്ടികളെ ചികിൽസയ്ക്കായി ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് എത്തിക്കുന്ന ‘മിച്ചൗ ആൻഡ് മൗ’ (Michou and Mau Foundation) എന്ന സംഘടനയുടെ ഭാഗമായുള്ള ഒരു മെഡിക്കൽ മിഷനിലായിരുന്നു ഈ വിമാനം.

അപകടസമയത്ത് പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു. ദൃശ്യപരത കുറഞ്ഞതാണോ അപകടകാരണമെന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്.
നിലവിൽ യു.എസ് കോസ്റ്റ് ഗാർഡും പ്രാദേശിക അധികൃതരും തിരച്ചിൽ തുടരുകയാണ്.

Mexican Navy plane crashes off the coast of Galveston, Texas; 5 dead, including 2-year-old child

More Stories from this section

family-dental
witywide