
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ ബ്രൂക്ലിന്‍ പാലത്തില്‍ 277 പേരുമായി സഞ്ചരിച്ചിരുന്ന ഒരു മെക്‌സിക്കന്‍ നാവികസേനാ കപ്പല്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.
19 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കപ്പലിലുണ്ടായിരുന്ന ആരും നദിയില്‍ വീണിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.