
ന്യൂയോര്‍ക്ക്: മെക്‌സിക്കന്‍ നാവികസേനയുടെ കപ്പല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ പാലത്തില്‍ ഇടിച്ച് അപകടം. 19 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. കപ്പലില്‍ 277 പേരുണ്ടായിരുന്നെന്നാണ് വിവരം. അപകടത്തിനു പിന്നാലെ നിരവധി വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ആരും വെള്ളത്തിൽ വീണിട്ടില്ല എന്നും 277 പേർ കപ്പലിൽ ഉണ്ടായിരുന്നതായും മേയർ എറിക് ആഡംസ് പറഞ്ഞു.
Another view of the Mexican tail ship crashing into the Brooklyn Bridge pic.twitter.com/XVmwRYxFaI
— Karli Bonne’ 🇺🇸 (@KarluskaP) May 18, 2025
കപ്പലിലെ ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ച 147 അടി ഉയരമുള്ള രണ്ട് കൊടിമരങ്ങള്‍ പാലത്തില്‍ ഇടിക്കുകയായിരുന്നു. പ്രാദേശിക സമയം രാത്രി 8:26 ഓടെയായിരുന്നു അപടകം. ബോട്ടിന് മുകളിലുണ്ടായിരുന്ന നിരവധി നാവികര്‍ താഴേക്ക് വീണതായും ചിലര്‍ കൊടിമരത്തില്‍ തന്നെ പിടിച്ചുകിടന്നുവെന്നും റിപ്പോര്‍ട്ട്.















