മയാമിക്ക് 30 വർഷത്തിന് ശേഷം ഡെമോക്രാറ്റിക് മേയർ: ഐലിൻ ഹിഗിൻസ് ഇനി മയാമിയിലെ മേയർ

ഫ്ലോറിഡയിലെ മയാമി മേയർ തിരഞ്ഞെടുപ്പിൽ 30 വർഷത്തിന് ശേഷം വിജയിച്ച് ഡെമോക്രാറ്റ് വിഭാഗം. ഡെമോക്രാറ്റിക് പാർട്ടിയിലെ ഐലിൻ ഹിഗിൻസാണ് നഗരത്തിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ കൗണ്ടി കമ്മീഷണറായ ഹിഗിൻസ് 59 ശതമാനം വോട്ട് നേടിയാണ് വിജയം ഉറപ്പിച്ചത്. ട്രംപ് പിന്തുണ നൽകിയ റിപ്പബ്ലിക്കൻ എമിലിയോ ഗോൺസാലസ് 41 ശതമാനം വോട്ടുമായി പിന്നിലായി.

“മയാമി പുതിയ ദിശ തെരഞ്ഞെടുത്തു… കലാപത്തിനുമേൽ കഴിവിനെ തിരഞ്ഞെടുക്കുകയായിരുന്നു”വെന്ന് വിജയത്തിനുശേഷം ഹിഗിൻസ് പറഞ്ഞു. 61 കാരിയായ അവർ മയാമിയുടെ ആദ്യ വനിത മേയറും കൂടിയാണ്. കുടിയേറ്റം, കുറഞ്ഞ വിലയിൽ വീടുകൾ എന്നിവയാണ് അവരുടെ പ്രധാന പ്രചാരണ വിഷയങ്ങൾ. ട്രംപ് നടത്തിയ കർശന കുടിയേറ്റ നടപടികളെ അവർ “ക്രൂരവും അന്ധവുമെന്നും” വിമർശിച്ചിരുന്നു.

തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പാർട്ടി-രഹിതമായിരുന്നുവെങ്കിലും ഹിഗിൻസിന് പീറ്റ് ബുട്ടിജെഗ്ജ് അടക്കമുള്ള പ്രമുഖ ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിച്ചു. ഗോൺസാലസിന് ട്രംപ്, ഫ്ലോറിഡ ഗവർണർ ഡീസാന്റിസ് എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. ഇതോടെ ട്രംപിന്റെ രണ്ടാം ഭരണ സമയത്ത് പ്രധാന തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകളുടെ തുടർച്ചയായ വിജയങ്ങളിലൊന്നായി ഇത് മാറി.

Miami gets its first Democratic mayor in 30 years: Eileen Higgins is now the mayor of Miami

Also Read

More Stories from this section

family-dental
witywide