എപ്‌സ്റ്റീൻ ഫയലുകളിൽ ഇടംപിടിച്ച് മൈക്കിൾ ജാക്‌സനും ഗായികയും നടിയുമായ ഡയാന റോസും, മിക് ജാഗറും; ചിത്രങ്ങൾ പുറത്ത്

വാഷിംഗ്ടൺ: ഏറെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ യുഎസ് നീതിന്യായ വകുപ്പ് (DOJ) പുറത്തുവിട്ട ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ അന്തരിച്ച പോപ്പ് താരം മൈക്കിൾ ജാക്‌സന്റെ പേരും ചിത്രങ്ങളും ഉൾപ്പെട്ടു. ലോകപ്രശസ്തയായ അമേരിക്കൻ ഗായികയും നടിയുമായ ഡയാന റോസും മൈക്കിൾ ജാക്സനൊപ്പമുണ്ട്. മൈക്കിൾ ജാക്‌സനെ കൂടാതെ ഗായകൻ മിക് ജാഗർ, പ്രശസ്തനായ ഒരു അമേരിക്കൻ നടനും നിർമ്മാതാവുമായ കെവിൻ സ്പേസി തുടങ്ങിയ പ്രമുഖരും ഈ പുതിയ ഫയലുകളിൽ പരാമർശിക്കപ്പെടുന്നുണ്ട്.

എപ്‌സ്റ്റീന്റെ പക്കൽ നിന്നും കണ്ടെടുത്ത ചിത്രങ്ങളിൽ ഒന്നിൽ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ, ഡയാന റോസ് എന്നിവർക്കൊപ്പം ജാക്‌സൺ നിൽക്കുന്നത് കാണാം. മറ്റൊരു ഫോട്ടോയിൽ മൈക്കിൾ ജാക്‌സണും ജെഫ്രി എപ്‌സ്റ്റീനും ഒരുമിച്ച് നിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, എപ്‌സ്റ്റീന്റെ പേഴ്സണൽ കോൺടാക്ട് ലിസ്റ്റിലും (Address Book) മൈക്കിൾ ജാക്‌സന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം, ഫയലുകളിൽ പേരോ ചിത്രമോ ഉൾപ്പെട്ടു എന്നത് കൊണ്ട് മാത്രം ആ വ്യക്തി കുറ്റം ചെയ്തു എന്ന് അർത്ഥമില്ലെന്ന് യുഎസ് നീതിന്യായ വകുപ്പ് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. എപ്‌സ്റ്റീനുമായി പരിചയമുണ്ടെങ്കിലും ഇയാളുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ജാക്‌സണ് പങ്കുള്ളതായി ഇതുവരെ സൂചനകളൊന്നുമില്ല. എന്നാൽ, 2024 ജനുവരിയിൽ കോടതി പുറത്തുവിട്ട ചില രേഖകളിൽ, മൈക്കിൾ ജാക്‌സൺ എപ്‌സ്റ്റീന്റെ പാം ബീച്ചിലെ വീട്ടിൽ എത്തിയിരുന്നതായി ഒരു സാക്ഷി മൊഴി നൽകിയിരുന്നു. എന്നാൽ അവിടെ വെച്ച് തനിക്ക് മസാജ് നൽകാൻ ജാക്‌സൺ ആവശ്യപ്പെട്ടിട്ടില്ലെന്നും ആ സാക്ഷി വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ച ‘എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ട്’ പ്രകാരമാണ് ഇപ്പോൾ ഈ രേഖകൾ പരസ്യപ്പെടുത്തിയത്.

Michael Jackson and singer and actress Diana Ross appear in Epstein files.

Also Read

More Stories from this section

family-dental
witywide