
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ (MAGH) തെരഞ്ഞെടുപ്പ് കാലത്തേക്ക് കടന്നിരിക്കുമ്പോൾ കമ്മ്യൂണിറ്റി ലീഡറായ മിഖായേൽ ജോയ് (മിക്കി) 2026ലെ MAGH തിരഞ്ഞെടുപ്പിൽ ടീം ഹാർമണി പാനലിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ചാക്കോ തോമസ് ആണ് ടീം ഹാർമണി പാനൽ നയിക്കുന്നത്.

MAGH-യിലെ ബോർഡ് ഓഫ് ഡയറക്ടർ (BOD) അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ മിഖായേൽ ജോയ്, അസോസിയേഷന്റെ ഏറ്റവും വിജയകരമായ കായിക സംരംഭങ്ങളിലൊന്നായ MAGH പ്രീമിയർ ലീഗ് (MPL Cricket) ന്റെ സൂത്രധാരൻ ആയിരുന്നു. BeatZ media productions, BeatZ FM Radio എന്നീ സ്ഥാപനങ്ങളുടെ CEO ആണ് മിഖായേൽ. കൂടാതെ Kingsmart Investment LLC യുടെ കോ-ഓണറുമാണ്. ദേശീയ തലത്തിൽ FOMAA നാഷണൽ മീഡിയ കോ-ചെയർ ആയും 24 News USA റിപ്പോർട്ടറുമായി മിഖായേൽ ജോയ് സേവനമനുഷ്ഠിക്കുന്നു.

ഹൂസ്റ്റൺ മലയാളി സമൂഹത്തിൽ Ernakulam Collective Forum of Greater Houston ൻ്റെ പ്രസിഡന്റായും പ്രവർത്തിക്കുന്നുണ്ട്. കായികരംഗത്ത് മൂന്ന് വർഷം Stars of Houston Cricket Tea യുടെ ക്യാപ്റ്റനായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ Highguards International-ലെ അസിസ്റ്റന്റ് കോച്ചും IPCNA ഹൂസ്റ്റിൽ ചാപ്റ്ററിലെ സജീവ അംഗവുമാണ്. യുവജനങ്ങളും കായികവികസനവും ലക്ഷ്യമാക്കി നൽകിയ സംഭാവനകൾ പരിഗണിച്ച്, 2025-ൽ ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി മിഖായേൽ ജോയിക്ക് ബീക്കൺ ഓഫ് യൂത്ത് ആൻ്റ് സ്പോർട്സ് എക്സലെൻസ് അവാർഡ് നൽകി ആദരിച്ചു.
കൂടാതെ അദ്ദേഹം ദിവാൻ കളരിയുടെ സജ്ജീവ അംഗവും അഭ്യാസകനുമാണ്. എംസി, ആർജെ എന്ന നിലയിലുള്ള സൃഷ്ടിപരവും കമ്മ്യൂണിക്കേഷൻ കഴിവുകളും മിഖായേൽ ജോയിയെ സമൂഹത്തിൽ ഏറെ ശ്രദ്ധേയനാക്കുന്നു. കേരളത്തിലെ യുവജനസംഘടനകളിലും ലൈബ്രറി കൗൺസിൽ പ്രവർത്തനങ്ങളിലും പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ പഴയ പ്രവർത്തനങ്ങളും കമ്മ്യൂണിറ്റി വളർച്ചയോടുള്ള അദ്ദേഹത്തിന്റെ ദീർഘകാല പ്രതിബദ്ധതയെ തെളിയിക്കുന്നു. തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമ്പോൾ, MAGH യിൽ സംഘബലം, യുവശക്തീകരണം, സമൂഹപങ്കാളിത്തം ശക്തപ്പെടുത്തൽ തുടങ്ങിയവ തന്റെ പ്രധാന ലക്ഷ്യങ്ങളാകുമെന്ന് മിഖായേൽ ജോയ് വ്യക്തമാക്കി. സമൂഹം നൽകുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
Michayel Joy Announces candidacy for MAGH election 2026 under team Harmony panel led by Chacko Thomas














