
ഷിക്കാഗോ : മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 5ന് വൈകുന്നേരം മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ (7800 ലിയോണ്‍സ് സ്ട്രീറ്റ്, മോര്‍ട്ടണ്‍ ഗ്രോവ്, IL 60053) നടക്കും. പ്രശസ്ത സിനിമ – സീരിയല്‍ താരം ഡിനി ഡാനിയേല്‍ വിശിഷ്ടാതിഥിയാകും.

ഓണസദ്യയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കും. 5.30 മുതല്‍ – 7.00 വരെ ഓണസദ്യയും തുടര്‍ന്ന് 7.30 ന് പൊതുസമ്മേളനവും നടക്കും. ചെണ്ടമേളത്തോടുകൂടിയ ഓണഘോഷയാത്രയും തിരുവാതിര, നൃത്തം, സ്‌കിറ്റ്, മാഷപ്പ്, ഗാനമേള എന്നിവയും പരിപാടിക്ക് മാറ്റുകൂട്ടും. പ്രവേശനം സൗജന്യമാണ്.

ബിനു കൈതക്കത്തൊട്ടിയില്‍ (പ്രസിഡന്റ്), മഹേഷ് കൃഷ്ണന്‍ (വൈസ് പ്രസിഡന്റ്), റ്റാജു കണ്ടാരപ്പള്ളില്‍ (ജനറല്‍ സെക്രട്ടറി), നിഥിന്‍ എസ്. നായര്‍ (ജോ.സെക്രട്ടറി), മനോജ് വഞ്ചിയില്‍ (ട്രഷറര്‍) , റോയി നെടുംചിറ (ചെയര്‍മാന്‍) സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരാണ് ഓണാഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.















